മരണമൊഴി എടുക്കാന്‍ ആവശ്യപ്പെടുമെന്ന് പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസുമായി താന്‍ അനുഭവിക്കുന്നത് കൊടിയ പീഡനമാണെന്നും തന്റെ മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. ക്വട്ടേഷന്‍ വിവരം പറഞ്ഞതുകൊണ്ടാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തമരാി പള്‍സര്‍ സുനി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് പള്‍സര്‍ സുനി മാധ്യങ്ങളോട് താന്‍ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ആരുടെ ക്വട്ടേഷനാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുനി മറുപടിയൊന്നും പറഞ്ഞില്ല.

എങ്ങിനെ ഫോണ്‍ ജയിലിലെത്തിയെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി പള്‍സര്‍ സുനിയെ ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍.