മാഡത്തെ ഇന്നും സുനി വെളിപ്പെടുത്തിയില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ മാഡത്തെ കുറിച്ച് സുനിയുടെ വെളിപ്പെടുത്തല്‍ ഇന്നും ഉണ്ടായില്ല. നേരത്തെ പതിനാറാം തിയ്യതി അങ്കമാലി കോടതിയില്‍ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. അതെസമയം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ സുനിയുടെ റിമാന്‍ഡ് ആഗസ്റ്റ് 30 വരെ നീട്ടി. ഇതേതുടര്‍ന്ന് പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു.

എന്നാല്‍ സുനിയെ കോടതിയില്‍ ഹാജരാക്കതിരുന്നതിന് പിന്നില്‍ സര്‍ക്കാറിന്റെയും അന്വേഷണ സംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് അഭിഭാഷകന്‍ ബി കെ ആളൂര്‍ ആരോപിച്ചു. സുനിയുടെ വെളിപ്പെടുത്തല്‍ ഭയന്നാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും. യാഥാര്‍ത്ഥപ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും ആളൂര്‍ പറഞ്ഞു.