നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Story dated:Monday July 10th, 2017,11 31:am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് ഇന്ന് കാലവധി അവസാനിക്കുന്നത്.

പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിയെയും ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.