റിമി ടോമിയെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നു എന്നുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. റിമയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണ സംഘം നിര്‍ദേശിച്ചതായും സൂചനയുണ്ട്.

അക്രമിക്കപ്പെട്ട നടിയും റിമിയും നേരത്തെ സൗഹൃദത്തിലായിരുന്നെന്നും എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. ഇതിന്റെ കാര്യങ്ങളും പോലീസ് ചോദിച്ചതായാണ് റിപ്പോര്‍ട്ട്.