‘മാഡം’ കാവ്യാ മാധവനെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡം കാവ്യാ മാധവന്‍ തന്നെ എന്ന് കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി വ്യക്തമാക്കിയിരിക്കുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സര്‍ സുനി ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും ‘മാഡം’ ആരെന്ന് ഞാന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു, കാവ്യയുടെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്ന്ു എന്നും സുനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് അഭിഭാഷകനാ ഫെനി ബാലകൃഷ്ണനായിരുന്നു.