ദിലീപിനായി രാമന്‍പിളള വാദിച്ചത് മൂന്നര മണിക്കൂര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. മൂന്നര മണിക്കൂര്‍ നീണ്ട വാദമാണ് അഭിഭാഷകനായ അഡ്വ.രാമന്‍പിള്ള നടത്തിയത്. രാവിലെ പത്തര മുതല്‍ തുടങ്ങിയ പ്രതിഭാഗം വാദം ഉച്ചയ്ക്ക് ഒരു മണിവരെയും ഇടവേളയ്ക്ക് ശേഷം 1.45 മുതല്‍ 2.45 വരെയും നീണ്ടു.

ഇതിനിടെ അക്രമത്തിന് ഇരയായ നടിയുടെ പേര് പറഞ്ഞതിന് പ്രതിഭാഗത്തെ കോടതി താക്കീത് ചെയ്തു.