ദിലീപിന് ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം . ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌ററിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലാണ് ജാമ്യം. 85 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍  വാദിച്ചു. കൂടാതെ ഈ ആഴ്ചതന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.നേരത്തെയും ഈ വാദങ്ങള്‍തന്നെയാണ് മുന്നോട്ടുവെച്ചിരുന്നത്.

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. കൂടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും രണ്ടുതവണ നല്‍കിയിരുന്നു. നാലുപ്രാവശ്യവും ജാമ്യം നിഷേധിക്കുകയായിരുന്നു.