നടിയെ ആക്രമിച്ച കേസ്:പ്രധാന സാക്ഷി മൊഴിമാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷി മൊഴിമാറ്റി. നടിയെ കാറിനുള്ളില്‍ ആക്രമിച്ച പ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിട്ടില്ലെന്നാണ് മുഖ്യസാക്ഷി മൊഴി മാറ്റിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചപ്പോഴാണ് മൊഴിമാറ്റിയിരിക്കുന്ന കാര്യം അറിയുന്നത്.

പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് മാറ്റിയത്.

കേസിലെ മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി ചാര്‍ളിയും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ആവര്‍ത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്.