നടി ആക്രമിക്കപ്പെട്ട കേസില്‍ രചനയും ഹണിയും കക്ഷിചേരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എ. എം.എം.എ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടിയും, ഹണി റോസും കക്ഷി ചേരും. ഇതിനായി ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇവര്‍ കക്ഷിചേരുന്നത്. ഇക്കാര്യത്തില്‍ നടിയുടെ ആവശ്യം സെഷന്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഇക്കാര്യത്തിലുള്ള ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയില്‍ പരിഗണനയിലാണ്.

നടി ആക്രമക്കപ്പെട്ട കേസില്‍ എഎംഎംഎയ്‌ക്കെതിരെ കടുത്ത വിമര്‍ശനായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.