നടിയെ ആക്രമിച്ച കേസ്; ദിലീപ് വിചാരണയ്ക്ക് ഹാജരായി;രഹസ്യ വിചാരണയും വനിതാ ജഡ്ജിയും വേണമെന്ന് നടി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണയാരംഭിച്ചു. എറണാകുളം സെഷന്‍സ് കോതിയിലാണ് വിചാരണ നടക്കുന്നത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായി.

അങ്കമാലി മജിസ്ട്രറ്റ് കോടതിയില്‍ ആരംഭിച്ച കേസ് വിചാരണയ്ക്ക് വേണ്ടിയാണ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

അതെസമയം കേസില്‍ രഹസ്യവിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടു.

കേസില്‍ കുറ്റപത്രത്തോടൊപ്പം ശാസ്ത്ര പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷവും 24 ദിവസവും പിന്നിടുമ്പോഴാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.