നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്ന കേസ്;ദിലീപിന്റെ പരാതിയില്‍ വിധി ജനുവരി ഒമ്പതിന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റി.

അങ്കമാലി മജ്‌സ്‌ട്രേട്ട് കോടതിയാണ് വിധി പറയുന്നത് മാറ്റിവെച്ചത്. പോലീസ് കുറ്റുത്രം ചോര്‍ത്തിയെന്നായിരുന്നു ദിലീപിന്റെ ആരോപണം. കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ദിലീപ് തന്നെയാകും കുറ്റപത്രം ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.