നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു.ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ്  ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായാണ് സൂചന. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് മാത്രമാണ് പൊലീസ് പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന വിലയിരുത്തല്‍ ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Related Articles