അന്വേഷണം സിബിഐക്ക് വിടണം:ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുടുക്കിയത് ഡിജിപി ലോക്‌നാഥ് ബെഹ്റയും അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുമാണെന്ന് നടന്‍ ദിലീപ്. കേസിലെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരായ  എ വി ജോര്‍ജ് , സുദര്‍ശന്‍ എന്നിവരും അന്വേഷണം വഴിതെറ്റിക്കുകയാണെന്നും ദിലീപ് പറയുന്നു.

തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് ദിലീപ് കത്തയച്ചു. കേസ് സിബിഐക്ക് വിട്ടില്ലെങ്കില്‍ അന്വേഷണ സംഘ‌ത്തെ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 12 പേജുള്ള കത്ത് രണ്‌ടാഴ്‌ച മുമ്പാണ് അയച്ചത്.