നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. പരാതിയോടനുബന്ധിച്ചുള്ള വിശദമായ മൊഴിയെടുക്കലാണുണ്ടായതെന്ന് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പറഞ്ഞു.

കേസില്‍ ഇതുവരെ സമാഹരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരങ്ങളെ ചോദ്യം ചെയ്തത്. ഇരുവരെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്തത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തത് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തി. ആവശ്യമെങ്കില്‍ ഇനിയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന സൂചന നല്‍കിയാണ് താരങ്ങളെ വിട്ടയച്ചത്.

Related Articles