നടി ആക്രമിക്കപ്പെട്ട കേസ്; ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ അനിയനെയും പോലീസ് വിളിപ്പിച്ചു

Story dated:Wednesday July 5th, 2017,03 46:pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ അന്വേഷണ സംഘം വിളിപ്പിച്ചു. നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഡിവൈഎസ്പി വിളിച്ചിട്ടാണ് വന്നതെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി.

ആലുവ പോലീസ് ക്ലബിലാണ് ധര്‍മജന്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.