നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹാജരായി. ഇന്ന് രാവിലെയാണ് ആലുവപോലീസ് ക്ലബ്ബിലെത്തിയത്. തനിക്ക് കേസില്‍ ബന്ധമില്ലെന്ന് മാധ്യ പ്രവര്‍ത്തകരോട് അപ്പുണ്ണി പ്രതികരിച്ചു.

ഒളിവിലായിരുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം നിരത്തി ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞദിവസം അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.