നടിക്കെതിരെ മോശം പരാമര്‍ശം; മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണത്തിനുത്തരവിട്ടു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമയാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എഡിജിപി ബി സന്ധ്യയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സെന്‍കുമാറിന് വന്ന ഫോണ്‍കോളിലാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. അക്കാര്യം വാരിക പ്രസിദ്ധീകരിച്ചില്ലെങ്കിലും ഡിജിപിക്ക് നല്‍കിയ വിശദീകരണത്തില്‍ ഈ വിവാദ പരാമര്‍ശവും ഉള്‍പ്പെട്ടിരുന്നു.