ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഹൈക്കോടതി വിധി പറയും. അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. അതോടൊപ്പം പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയും ഇന്ന് വിധി പറയും. കേസില്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകും.ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.

അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ്  ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച അപേക്ഷ പരിഗണിച്ച കോടതി സര്‍ക്കാരിന് നിലപാട് അറിയിക്കാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.