ശ്വേതാമേനോന്‍ ആണ്‍വേഷത്തിലെത്തുന്നു

swetha menon മികച്ചറോളുകള്‍ ലഭിച്ചാല്‍ യാതൊരു മടിയുമില്ലാതെ ഏതു പരീക്ഷണങ്ങള്‍ക്കും സമര്‍പ്പണബുദ്ധിയോടെ തയ്യാറാകുന്ന നടിമാര്‍ മലയാളത്തില്‍ കുറവാണ് എന്നാലിതാ ഒരു പുരുഷവേഷം ചെയ്യാന്‍ ലഭിച്ച അവസരം പ്രിയനടി ശ്വേതാമേനോന്‍ ധൈര്യപുര്‍പ്പം ഏറ്റെടുത്തിരിക്കുന്നു. രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്വേത ആണ്‍വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ സുധീര്‍ കരമനയും മൈഥിലിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാര്‍ച്ചില്‍ ഒമാനിലിയാരിക്കും ചിത്രീകരണം ആരംഭിക്കുക ഇതൊരു ബഹുഭാഷാ ചിത്രമാണ്. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തില ആദില്‍ ഹുസൈനാണ് ചിത്രത്തിലെ നായകന്‍,.
മലയാളത്തിന് പുറമെ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും