വിനോദ് ഖന്ന അന്തരിച്ചു

മുംബെ: പ്രമുഖ ബോളിവുഡ്താരവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. 71 വയസായിരുന്നു. നിലവില്‍ ഗുര്‍ദാസ്പുരില്‍നിന്നുള്ള ബിജെപി എംപിയാണ്.കുറച്ചുനാളായി അര്‍ബുദരോഗ ബാധിതനായിരുന്നു. 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ചില സിനിമകള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.

ദില്‍വാലെ, മേരെ അപ്നേ ഗദ്ദാര്‍, ജയില്‍ യാത്ര, അമര്‍ അക്ബര്‍ ആന്റണി, രജപുത്ത്, , ഖുര്‍ബാനി, കുദ്റത്ത്. ഇന്‍സാഫ്, ചൂരിയാന്‍, എക്കാ രാജാ റാണി, സത്യമേവ ജയതേ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരമായിരുന്നു. നായകനും പ്രതിനായകനുമായി അഭിനയിച്ചിട്ടുണ്ട്.ധര്‍മേന്ദ്ര, രാജേഷ് ഖന്ന, ഷമ്മി കപൂര്‍ എന്നിവരുമൊത്ത് മികച്ച വേഷങ്ങളാണ് വിനോദ് ഖന്ന ചെയ്തിട്ടുള്ളത്.ആത്മീയ ഗുരു ഓഷോ രജനീഷിന്റെ ശിഷ്യനായിരുന്നു.

1946ല്‍ പെഷ്വര്‍വാറിനടുത്താണ് ജനനം. കവിത ഖന്നയാണ് ഭാര്യ. ഗീതാഞ്ജലി മുന്‍ഭാര്യയാണ്. രാഹുല്‍ ഖന്ന, പ്രമുഖ താരം അക്ഷയ്ഖന്ന, സാക്ഷിഖന്ന, ശ്രദ്ധ ഖന്ന എന്നിവര്‍ മക്കളാണ്. ആദ്യഭാര്യ ഗീതാജ്ഞലിയുമായി ബന്ധം വേര്‍പ്പെടുത്തിയിരുന്നു. 1997ലാണ് ബിജെപിയില്‍ ചേര്‍ന്നത്.