നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: പ്രശസ്ത നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘതത്തെ തുടര്‍ന്ന് അദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി കരിയര്‍ ആരംഭിച്ച അദേഹം പിന്നീട് അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.

40 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1983 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് ആദ്യ ചിത്രം.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, വടക്കുനാഥന്‍, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.