വി ഡി രാജപ്പന്‍ അന്തരിച്ചു

21-vd-rajappanകോട്ടയം: പ്രശസ്‌ത സിനിമാനടനും കാഥികനുമായ വിഡി രാജപ്പന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. ഹാസ്യകഥാപ്രസംഗങ്ങളിലൂടെയാണ്‌ അദേഹം ശ്രദ്ധേയനായത്‌. സന്ധ്യക്ക്‌ വിരിഞ്ഞ പൂവാണ്‌ അദേഹത്തിന്റെ ആദ്യ ചിത്രം.

കുയിലിനെ തേടി, കുസൃതിക്കാറ്റ്‌, പുതുക്കോട്ടയിലെ പുതുമണവാളന്‍, ആട്ടക്കലാശം എന്നി ചിത്രങ്ങളില്‍ അദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.