തെലുങ്ക് ചലച്ചിത്ര നടന്‍ നാഗേശ്വര റാവു അന്തരിച്ചു

ഹൈദരബാദ് : തെലുങ്ക് ചലച്ചിത്ര ഇതിഹാസ അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു. 1382162283-140അര്‍ബുദ ബാധയെതുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 91 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് മരണം സംഭവിച്ചത്. ഉറക്കത്തിലായിരുന്നു ഇദ്ദേഹത്തിന് മരണം സംഭവിച്ചതെന്ന് മകനും സിനിമാതാരവുമായ നാഗാര്‍ജ്ജുന അറിയിച്ചു.

കൃഷിക്കാരനായി ജീവിതം ആരംഭിച്ച് നാടകരംഗത്തിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തിലേക്ക് കടന്നുവന്നത്. തെലുങ്ക്,തമിഴ്, ഹിന്ദി ഭാഷകളിലായി 250 ഓളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച അദ്ദേഹം തന്നെയാണ് തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അവകാശപ്പെട്ടത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ദാദാസാഹിബ് പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.