രുചി മനുഷ്യനെ കൊല്ലും; നടന്‍ ശ്രീനിവാസന്‍

SREEVIVASAN ACTOR PARAPPANANNGDI copyപരപ്പനങ്ങാടി: രുചികള്‍ തേടി പോകുന്ന മുഷ്യന്‍ അവന്റെ ആരോഗ്യത്തെ കുറിച്ച്‌ ശ്രദ്ധിക്കുന്നില്ലെന്ന്‌ നടന്‍ ശ്രീനിവാസന്‍. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവുകയൊള്ളുവെന്ന്‌ പറഞ്ഞ അദേഹം മന്തിന്‌ കുത്തിവെക്കുന്ന മരുന്ന്‌ കുത്തിവെച്ച്‌ നീരുവെച്ച്‌ വീര്‍ക്കുന്ന ബ്രോയിലര്‍ കോഴികളെ ഉപേക്ഷിക്കാണമെന്ന്‌ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. പരപ്പനങ്ങാടിയില്‍ സംസ്ഥാനകര്‍ഷക അവാര്‍ഡുകള്‍ നേടിയവരെ ആദിക്കല്‍ ചടങ്ങില്‍ സംസാരിക്കവെയാണ്‌ വിഷം കലര്‍ന്ന ഭഷ്യവസ്‌തുക്കളില്‍ നിന്നും ആളുകള്‍ ഇനിയെങ്കിലും മാറിചിന്തിക്കണമെന്ന്‌ അദേഹം ഓര്‍മ്മപ്പെടുത്തിയത്‌.

ചടങ്ങില്‍ കര്‍ഷകമിത്രം അവാര്‍ഡ്‌ നേടിയ പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി അബ്ദുള്‍ റസാഖ്‌, കൃഷിവിജ്ഞാന്‍ അവാര്‍ഡ്‌ ജേതാവ്‌ ഡോ.പ്രദീപ്‌ കുമാര്‍, സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നേടിയ ചന്ദ്രന്‍ മാസ്റ്റര്‍, സൂരജ്‌ അപ്പു എന്നിവരെ ആദരിച്ചു.

കെകെ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി കെ ബാലന്‍ അധ്യക്ഷനായിരുന്നു. ശ്രീനിവസന്റെ ഭാര്യ വിമല ശ്രീനവാസന്‍, നിയാസ്‌ പുളിക്കലകത്ത്‌, ഡോ. രാധാകൃഷ്‌ണന്‍, സി പി വത്സന്‍ എന്നിവര്‍ സംസാരിച്ചു.

തീര്‍ത്ഥ ഫൗണ്ടേഷനും പരപ്പനങ്ങാടി ഫാര്‍മേഴ്‌സ്‌ ക്ലബ്ബും പരപ്പനങ്ങാടി പൗരാവലിയും സംയുക്തമായാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.