ജൈവകര്‍ഷകരെ അനുമോദിക്കല്‍ ചടങ്ങ്‌: നടന്‍ ശ്രീനവാസന്‍ പരപ്പനങ്ങാടിയിലെത്തുന്നു

sreenivasanപരപ്പനങ്ങാടി: സംസ്ഥാനകര്‍ഷക അവാര്‍ഡുകള്‍ നേടിയ മലപ്പുറം ജില്ലയിലെ കര്‍ഷകരെ ആദരിക്കാന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ ശ്രീനിവാസന്‍ പരപ്പനങ്ങാടിയിലെത്തുന്നു കര്‍ഷകമിത്രം അവാര്‍ഡ്‌ നേടിയ പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി അബ്ദുല്‍ റസാഖിനെ ആദരിക്കുന്ന ഈ ചടങ്ങ്‌ സെപ്‌റ്റംബര്‍ ഒന്‍പതാം തിയ്യതി ബുധനാഴ്‌ച വൈകീട്ട നാലു മണിക്ക്‌ പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിന്‌ സമീപത്താണ്‌ നടക്കുക.

തീര്‍ത്ഥ ഫൗണ്ടേഷന്‍, പരപ്പനാട്‌ ഫാര്‍മേഴ്‌സ്‌ ക്ലബ്ബ്‌. പരപ്പനങ്ങാടി പൗരാവലി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്‌ ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌ ചടങ്ങില്‍ കൃഷി വിജ്ഞാന്‍ അവാര്‍ഡ്‌ ജേതാവ്‌ ഡോ പ്രദീപ്‌കുമാര്‍, സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ നേടിയ ചന്ദ്രന്‍ മാസ്റ്റര്‍, സൂരജ്‌ അപ്പു എന്നിവരെയും ആദരിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ സികെ ബാലന്‍. കെകെ ജയചന്ദ്രന്‍, ഹരിദാസന്‍, ലത്തീഫ്‌ തെക്കേപ്പാട്ട്‌ എന്നിവര്‍ പങ്കെടുത്തു