കാറപകടത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ്‌ ഭരതന്‌ ഗുരുതര പരുക്ക്‌

Story dated:Saturday September 12th, 2015,11 36:am

Untitled-1 copyകൊച്ചി: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ്‌ ഭരതന്‌ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന്‌ പലര്‍ച്ചെ രണ്ടരയോടെയാണ്‌ അപകടം സംഭവിച്ചത്‌. സിദ്ധാര്‍ത്ഥ്‌ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം വൈറ്റിലയ്‌ക്ക്‌ സമീം തൈക്കൂടത്ത്‌ വെച്ച്‌ മതിലിടിച്ച്‌ മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന്‌ ഓടികൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തത്‌. സിദ്ധാര്‍ത്ഥിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വേശിപ്പിച്ചിരിക്കുകയാണ്‌.

കാറില്‍ സിദ്ധാര്‍ത്ഥ്‌ മാത്രമെ ഉണ്ടായിരുന്നൊള്ളു.