വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരന്‍

കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരന്‍. എറണാകുളം തര്‍ക്കപരിഹാര കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

എളമക്കര സ്വദേശിക്ക്11 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയെന്നതിനാണ് റിസബാവയ്‌ക്കെതിരെ കേസ്.

കേസില്‍ അപ്പീല്‍ പോകുന്നതിന് കോടതി റിസബാവയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

അതെസമയം കടം വാങ്ങിയ പണം സമയത്തിന് മടക്കി നല്‍കാന്‍ കഴിയാത്തിതിന്റെ പേരിലാണ് പരാതിയുണ്ടായതെന്ന് താരം പ്രതികരിച്ചു.

നേരത്തെ പലതവണ നോട്ടീസ് അയച്ചിട്ടും താരം കോടതിയില്‍ ഹാജരായിരുന്നില്ല. പിന്നീട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് താരം കോടതിയില്‍ ഹാജരായത്.