മുക്ത വിവാഹിതയായി

Untitled-1 copyകൊച്ചി: ചലച്ചിത്രതാരം മുക്ത വിവാഹിതയായി. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്‌ മുക്തയുടെ വരന്‍. ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്ജ്‌ ഫാറോനാ പള്ളിയില്‍ വെച്ചാണ്‌ വിവാഹ ചടങ്ങുകള്‍ നടന്നത്‌.

ക്രിസ്‌ത്യന്‍ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമണിഞ്ഞാണ്‌ മുക്ത വിവാഹവേദിയിലെത്തിയത്‌. മാര്‍ഗ്ഗം കളിയോടെയാണ്‌ വധൂവരന്മാരെ പള്ളിയിലേക്ക്‌ എതിരേറ്റ്‌ കൊണ്ടുപോയത്‌. ഇവരുടെ വിവാഹ നിശ്ചയം ഈ മാസം 23 ന്‌ കൊച്ചിയില്‍ വെച്ച്‌ നടന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്‌ പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത്‌. നീണ്ട നാളത്തെ പ്രണയത്തിന്‌ ശേഷമാണ്‌ ഇരുവരും വിവാഹിതരായത്‌.

ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത അച്ഛനുറങ്ങാത്ത വീട്‌ എന്ന ചിത്രത്തിലൂടെയാണ്‌ മുക്ത അഭിനയ ലോകത്തേക്ക്‌ കടന്നു വന്നത്‌. തമിഴിലും ഏറെ ശദ്ധിക്കപ്പെട്ട താരമാണ്‌ മുക്ത. ആര്യ നായകനാകുന്ന വി എസ്‌ ഒ പിയാണ്‌ മുക്തയുടെ പുറത്തിറങ്ങാനുള്ള തമിഴ്‌ ചിത്രം.

Related Articles