Section

malabari-logo-mobile

അഭിനയിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല; മോഹന്‍ലാല്‍

HIGHLIGHTS : കൊച്ചി: സിനിമയില്‍ ഹെല്‍മെറ്റ് ആവശ്യമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അതേസമയം വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും എന്നാല്‍ സിനിമയില...

imagesകൊച്ചി: സിനിമയില്‍ ഹെല്‍മെറ്റ് ആവശ്യമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അതേസമയം വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും എന്നാല്‍ സിനിമയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് പറയാനാകില്ലെന്നും ലാല്‍ പറഞ്ഞു. സിനിമയില്‍ ഒരുപാട് കൊലപാതക സീനുകള്‍ ഉണ്ടെന്നും അതുകൊണ്ട് കൊലകുറ്റത്തിന് കേസെടുക്കുമോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. ഈ നിയമം ഒട്ടും പ്രായോഗികമല്ലെന്നും ഇപ്പോള്‍ റിലീസ് ചെയ്യുന്ന പല ചിത്രങ്ങളും 6 മാസം മുമ്പൊക്കെ ചിത്രീകരിച്ചതാണ്. അതുകൊണ്ടു തന്നെ ഈ നിയമം വന്നതിന് ശേഷം ഈ ചിത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

റെഡ് എഫ് എമ്മിന്റ റെഡ്കാര്‍പ്പറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിങ്ങിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചത്. സിനിമ ഫാന്റസിയുടെ ലോകമാണെന്നും അതുകൊണ്ടു തന്നെ യാഥാര്‍ത്ഥ്യമായിട്ടതിനെ ആരും കണക്കാക്കില്ലെന്നും ലാല്‍ പറഞ്ഞു.

sameeksha-malabarinews

സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിങ്ങിന്റെ പ്രസ്താവനക്കെതിരെ നേരത്തെ ഇന്നസെന്റ് രംഗത്തെത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!