Section

malabari-logo-mobile

ലാലേട്ടന്റെ നായിക അമേരിക്കയില്‍ നിന്ന്

HIGHLIGHTS : മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പെരുച്ചാഴിയില്‍ ലാലിന്റെ നായികയായെത്തുന്നത് അമേരിക്കന്‍ നടി. കമലാഹസ്സന്റെ വിശ്വരൂപത്തിലൂടെ ശ്രദ്ദേയയായ പൂജാ കുമാറാണ് ...

Untitled-1 copyമോഹന്‍ലാലിന്റെ പുതിയ ചിത്രമായ പെരുച്ചാഴിയില്‍ ലാലിന്റെ നായികയായെത്തുന്നത് അമേരിക്കന്‍ നടി. കമലാഹസ്സന്റെ വിശ്വരൂപത്തിലൂടെ ശ്രദ്ദേയയായ പൂജാ കുമാറാണ് ലാലിനൊപ്പം പെരുച്ചാഴിയില്‍ അഭിനയിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന പെരുച്ചാഴി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈദ്യനാഥ് ആണ്. തമിഴില്‍ അച്ചുമുണ്ട് അച്ചുമുണ്ട് എന്ന സിനിമ സംവിധാനം ചെയ്ത അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള ചിത്രമാണ് പെരുച്ചാഴി.

sameeksha-malabarinews

കോമഡിക്കും പ്രണയത്തിനും തുല്ല്യ പ്രാധാന്യം നല്‍കുന്നുണ്ട് ഈ ചിത്രത്തില്‍. ഇന്ത്യയില്‍ ജനിച്ചെങ്കിലും താമസിയാതെ അമേരിക്കയിലെക്ക് ചേക്കേറിയ ഒരു പെണ്‍കുട്ടിയുടെ കഥയാണ് പൂജാ കുമാര്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീരികരിച്ചിരിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. വളരെ നാളുള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഒരു മുഴു നീള കോമഡി ചിത്രത്തില്‍ അഭിനിയിക്കുന്നത് എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത്. ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, ബാബുരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!