മഞ്‌ജുവാര്യര്‍ക്ക്‌ നരേന്ദ്ര മോദിക്ക്‌ മുന്നില്‍ നൃത്തം ചെയ്യാന്‍ ക്ഷണം

manju warrier 1 copyകോഴിക്കോട്‌: മലയാളികളുടെ പ്രിയ താരം മഞ്‌ജവാര്യര്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം അവതാരിപ്പാക്കാന്‍ ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്‌. കോഴിക്കോട്‌ വെച്ച്‌ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിക്കാന്‍ മഞ്‌ജുവിനെ ക്ഷണിച്ചെന്നാണ്‌ വാര്‍ത്ത.

കോഴിക്കോട്‌ വെച്ച്‌ വരുന്ന 23, 24, 25 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ അമിത്‌ഷാ, സുരേഷ്‌ ഗോപി തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കുന്ന സദസിലായിരിക്കും മഞ്‌ജു നൃത്തം അവതരിപ്പിക്കുക.

24 ന്‌ വൈകീട്ട്‌ രാമായണത്തെ ആസ്‌പദമാക്കി 40 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ശാസ്‌ത്രീയ നൃത്തമായിരിക്കും മഞ്‌ജു അവതരിപ്പിക്കുക എന്നാണ്‌ റിപ്പോര്‍ട്ട.