മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു

Kalabhavan-maniതിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലം.

മണിയുടെ ശരീരത്തില്‍ ഇതിനുമുന്‍പ് കാക്കനാട് ഫോറന്‍സിക് ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും   മീഥൈലിന്റെ അംശം കണ്ടെത്തിയിരുന്നു. അത് ഒരുപക്ഷേ കീടനാശിനിയോ വിഷമദ്യമോ ഉള്ളില്‍ ചെന്നതായിരിക്കാമെന്ന് സംശയമുണ്ടായിരുന്നു. കലാഭവന്‍ മണിയെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും മീഥൈലിന്റെ അംശം ഉണ്ട് എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്നാണ് കേന്ദ്ര ലാബിലേക്ക് ഇത് സ്ഥിരീകരിക്കാനായി അന്വേഷണ സംഘം ആന്തരാവയവ പരിശോധന നടത്താനായി അയച്ചത്.