കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

Story dated:Thursday May 18th, 2017,04 21:pm

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കും. കേസ് ഫയല്‍ ചാലക്കുടി പോലീസ് സിബിഐ കൊച്ചി യൂണിറ്റിന് കൈമാറി. ഡിവൈഎസ്പി ജോര്‍ജ്ജ് ജെയിംസിനാണ് അന്വേഷണ ചുമതല.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ അദ്ദേഹത്തിന്റെ ഫാം ഹൌസായ പാഡിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്.