ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; ജയറാം

കൊച്ചി: ദിലീപില്‍ നിന്ന് ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് നടന്‍ ജയറാം. ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നു ജയറാം പറഞ്ഞു. കലാഭവന്റെ മുന്നില്‍വെച്ച് മുന്നില്‍വെച്ച് 33 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിലീപിനെ പരിചയപ്പെട്ടത്. അന്ന് മുതല്‍ അയാളുടെ ഓരോ വളര്‍ച്ചയും അകലെ നിന്ന് നോക്കികാണ്ട വ്യക്തിയാണ് താന്‍. സിനമാ മേഖലയില്‍ തനിക്ക് നല്ല ബന്ധമായിരുന്നു അന്നുമുതല്‍ ദിലീപിനോട്. ഇപ്പോഴത്തെ ഈ അവസ്ഥ ഏറെ വിഷമമുണ്ടാക്കുന്നു എന്നും ജയറാം മാധ്യങ്ങളോട് പ്രതികരിച്ചു.