ഇന്നസെന്റ് നാളെ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി: സിനിമാ താരവും എംപിയുമായ ഇന്നസെന്റ് പരപ്പനങ്ങാടിയിലെത്തുന്നു. ലെന്‍സ്‌ഫെഡിന്റെ തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ഒരുക്കിയ നല്ലവീടുകള്‍ക്കായുള്ള മത്സരത്തിലെ വിജയികള്‍ക്കായുള്ള അവാര്‍ഡ് വിതരണത്തിനായാണ് ഇന്നസെന്റ് എത്തുന്നത്.

തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ടോള്‍ബൂത്ത് പരിസരത്താണ് ചടങ്ങ് നടക്കുക.