നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

download

കൊച്ചി:  കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രമുഖനടന്‍ ഇടവേള ബാബുവിനെ കേസന്വേഷിക്കുന്ന ഡിആര്‍ഐ അധികൃതര്‍ ചോദ്യം ചെയ്തു. ഈ കേസിലെ പ്രധാനപ്രതിയായ നബീലുമായി അടുത്തബന്ധം പുലര്‍ത്തിയിതാണ് ബാബുവിലേക്ക് അന്വേഷണത്തെ എത്തിച്ചത്.

 

മണിക്കുറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനൊടുവില്‍ പല പ്രധാന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
നബീലിനെ അറിയാമെന്നും അയാളുടെ ഫഌറ്റില്‍ നിരവധി തവണ പോയിട്ടുണ്ടെന്നും ബാബു അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ചു.ദുബൈയില്‍ വച്ചാണ് നബീലിനെ പരിചയപ്പെട്ടതെന്നും സ്വര്‍ണഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ബാബു വ്യക്തമാക്കി.