നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്

dileepആലുവ : പ്രശസ്ത സിനിമാ നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. സെന്ററല്‍ എക്‌സൈസാണ് റെയ്ഡ് നടത്തുന്നത്. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയിലും ഇതോടൊപ്പം റെയ്ഡ് നടക്കുന്നുണ്ട്. സേവന നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംവിധായകന്‍ ലാല്‍ ജോസിന്റെയും ക്യാമറാമാന്‍ സുകുമാറിന്റെയും ഓഫീസുകളിലും മറ്റു ചില ചലച്ചിത്ര പ്രവര്‍ത്തകരുടെ ഓഫീസുകളിലും റെയ്ഡ് നടത്തുന്നുണ്ട്.

രാവിലെ ആറു മണിയോടെയാണ് കൊച്ചി സെന്ററല്‍ കസ്റ്റംസ് ദിലീപിന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഈ സമയം ലൊക്കേഷനില്‍ ആയ ദിലീപ് ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

രാജ്യവ്യാപകമായി സെന്ററല്‍ എക്‌സൈസ് നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായാണ് റെയ്ഡ്. സേവന നികുതി അടക്കാത്ത വ്യക്തികളില്‍ നിന്നും അത് ഈടാക്കുന്നതിനായി സെന്ററല്‍ ഗവണ്‍മെന്റ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. സേവന നികുതി 50 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ അത് അടച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഒരു വോളന്ററി സ്‌കീം വഴി ഈ നികുതി നല്‍കുന്നതിന് ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ നികുതി കുടിശ്ശിക വരുത്തിയവരില്‍ നിന്ന് ഇത് പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.