ദിലീപിനെ 2 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുവദിച്ചു. ഇന്നും നാളെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ശേഷം വൈകീട്ട് ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെല്ലാം പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് കൂടുതല്‍ ദിവസം വേണ്ടി വരികയാണെങ്കില്‍ കസ്റ്റഡി വീണ്ടും നീട്ടിയേക്കുമെന്നും സൂചനയുണ്ട്.

അതെസമയം ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് തുറന്ന കോടതിയില്‍ നടക്കും. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയായതിനാല്‍ ജാമ്യത്തില്‍ വാദം മാത്രമായിരിക്കും ഇന്ന് നടക്കുക.