തെളിവെടുപ്പിനായി ദിലീപിനെ തൃശൂരിലെത്തിച്ചു

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ തെളിവെടുപ്പിനായി തൃശൂരില്‍ എത്തിച്ചു. ജോര്‍ജ്ജേട്ടന്‍സ് പുരം എന്ന ചിത്ത്രതിന്റെ ലൊക്കേഷനായിരുന്ന പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് അക്കാഡമിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ രാവിലെ 11.05 ഓടെയാണ് പോലീസ് സംഘം ദിലീപിനെയും കൊണ്ടെത്തിയത്. ജനകൂട്ടത്തെകണക്കിലെടുത്ത് ഇവിടെ വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയത്.

പുഴക്കലിലെ ടെന്നീസ് അക്കാദമി, ഹോട്ടല്‍ ഗരുഡ,ജോയ്‌സ് പാലസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നത്.

ഇതിനിടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ ദിലീപിന് നേരെ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധിച്ചു.