Section

malabari-logo-mobile

ദിലീപിന് ജാമ്യമില്ല

HIGHLIGHTS : കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാന്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക...

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാന്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു.അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യുഷന്‍ വാദങ്ങള്‍ അംഗീകരിച്ച് ജസ്റ്റിസ് സുനില്‍ തോമസ്‌ ജാമ്യം നിഷേധിക്കുകയായിരുന്നു.

ജൂലൈ പത്തിനാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍ഡിലായ ദിലീപ് ആലുവ സബ്‌ജയിലില്‍ ആയിരുന്നു.ഇതിനിടെ  രണ്ടുതവണയായി നാലുദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന എറണാകുളം, തൃശൂര്‍ ജില്ലയിലെ കേന്ദ്രങ്ങളില്‍ ദിലീപിനെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. നടിയെ ആക്രമിക്കാന്‍ പള്‍സര്‍സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് കേസിനാധാരമായിട്ടുള്ളത്. ലൈംഗികപീഡനക്വട്ടേഷന്‍ നല്‍കുന്ന  ആദ്യത്തെ കേസ് ആണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു

sameeksha-malabarinews

ദിലീപിനും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊലീസ് ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.  പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!