ദിലീപിന്റെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. അഞ്ച് ജില്ലകളിലായുള്ള ഭൂമി പിടിച്ചെടുക്കാനുള്ള ശക്തമായ നടപടികളാണ് റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 21.67 ഏക്കര്‍ ഭൂമിയില്‍ നിന്നും 6.67 ഏക്കര്‍ വരുന്ന മിച്ചഭൂമിയാണ് തിരിച്ചുപിടിക്കാന്‍ പോകുന്നത്.

ഈ ഭൂമികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് ജില്ല കളക്ടര്‍മാര്‍ക്ക് സംസ്ഥാമന ലാന്റ് ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ലഭിച്ചതിനു ശേഷമായിരിക്കും മിച്ചഭൂമി സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ റവന്യൂവകുപ്പ് സ്വീകരിക്കുക.