ദിലീപ് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. തിങ്കളാഴ്ച രാവിലെ മുതല്‍ ദിലീപ് പോലീസ് കസ്റ്റഡിയിലായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇപ്പോള്‍ ദിലീപ് ആലുവ പോലീസ് ക്ലബിലാണ് ഉള്ളത്. കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

അൽപ സമയത്തിനകം ദിലീപിനെ കോടതിയിൽ ഹാജരാക്കും. നേരത്തെ ആലുവ പൊലീസ് ക്ളബില്‍ 13 മണിക്കൂറോളം  ദിലീപിനെയും, സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു. നടിയും ദിലീപും തമ്മില്‍ സ്ഥലമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളുന്ന്െ ആരോപണം ഉയര്‍ന്നിരുന്നു.