പള്‍സര്‍ സുനിയുടെ സഹ തടവുകാരനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്‍കി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ സഹ തടവുകാരനായി കഴിഞ്ഞിരുന്ന വിഷ്ണുവിനെതിരെ നടന്‍ ദിലീപും സംവിധാനയകന്‍ നാദിര്‍ഷായും പരാതി നല്‍കി. ഫോണ്‍ ഭീഷണിപ്പെടുത്തി എന്നാണു പരാതി. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ കേസില്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫോണ്‍ .സംഭാഷണത്തിന്റെ രേഖയും ഡി.ജിക്ക് കൈമാറിയിട്ടുണ്ട്.

ഏപ്രില്‍ 20 ന് നല്‍കിയ പരാതിയെ കുറിച്ചുള്ള വാര്‍ത്തകയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.