നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

augustineകോഴിക്കോട് : പ്രശസ്ത ചലചിത്ര നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് രാവിലെ 10.15 നായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദേഹം. അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു.

കോഴിക്കോട് നാടക സൗഹൃദ വേദിയില്‍ നിന്ന് സിനിമ ലോകത്തെത്തിയ അഗസ്റ്റിന്‍ നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1986 ല്‍ പുറത്തിറങ്ങിയ ആവനാഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപത്രത്തെ അവതരിപ്പിച്ചതോടെയാണ അഗസ്റ്റിന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.  കലോപാസനയാണ് ആദ്യ ചിത്രം. അവസാനം അഭിനയിച്ച ചിത്രം ഷട്ടര്‍ ആയിരുന്നു. രഞ്ജിത്തിന്റെ മിഴിരണ്ടിലും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അദേഹമാണ്.

കേരള കഫേ, കമ്മിഷണര്‍, തിരക്കഥ, ദേവാസുരം, സൂഫി പറഞ്ഞ കഥ, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് അദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ.

മലയാള സിനിമക്ക് മാറ്റി നിര്‍ത്താനാകാത്ത ഒരു നടന്റെ നഷ്ടമാണ് അഗസ്റ്റിന്റെ വേര്‍പാടോടെ ഉണ്ടായിരിക്കുന്നത്.

ഭാര്യ ഹന്‍സമ്മ. മക്കള്‍ പ്രശസ്ത ചലചിത്ര താരം ആന്‍ അഗസ്റ്റിന്‍, ജിത്തു എന്നിവരാണ്