Section

malabari-logo-mobile

നടിയെ ആക്രമിച്ച് കേസ്; പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി

HIGHLIGHTS : അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കേസിലെ നിര്‍ണായക തെളിവായ വീഡിയോ കാണാന്‍ കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്...

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കേസിലെ നിര്‍ണായക തെളിവായ വീഡിയോ കാണാന്‍ കോടതിയുടെ അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നടി ആവശ്യപ്പെട്ട പ്രകാരം വിനതാ ജഡ്ജിയെ നിയമിക്കാനും കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പില്‍ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വോയില്‍ പാന്തപ്ലാക്കല്‍ രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ബര്‍ജി എന്നിവയില്‍ വാദം പൂര്‍ത്തിയായി.

sameeksha-malabarinews

അങ്കമാലി അത്താണിക്കു സമീപത്തുവെച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 ന് നടിയെ തട്ടിക്കൊണ്ടുപേയി ആക്രമിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!