വിദേശത്ത് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ വിദേശത്ത് പോകാന്‍   ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.  വിദേശത്ത് പോകാന്‍  പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ദിലീപിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്, ഇതു മടക്കി നല്‍കണമെന്നാണ് ആവശ്യം.

ദുബായില്‍  പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനം ‘ദേ പുട്ടി’ന്റ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് വിദേശത്ത് പോകുന്നതെന്നാണ് വിശദീകരണം.

ജാമ്യവ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപിന് പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.