നടിയെ ആക്രമിച്ച കേസ്;നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനില്‍ നിന്നാണ് പൊലീസ് മെമ്മറി കാര്‍ഡ് കണ്ടെടുത്തത്. ഇന്നലെ അഡ്വ രാജു ജോസഫിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് മെമ്മറി കാര്‍ഡാണ് പൊലീസ് പിടിച്ചെടുത്തത്. കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഒര്‍ജിനല്‍ മെമ്മറികാര്‍ഡ്. ഇപ്പോള്‍ കണ്ടെത്തിയ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. നിലവില്‍ മെമ്മറികാര്‍ഡില്‍ ദിശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് വ്യക്തമാകുന്നത്. ഫോറന്‍സിക് പരിശോധനയിലൂടെ ഈ മെമ്മറികാര്‍ഡിലാണോ ദൃശ്യങ്ങള്‍ ഏടുത്തതെന്ന് കണ്ടെത്താനാകും.