നടന്‍ ആസിഫ് അലിക്ക് ആണ്‍കുഞ്ഞ് പിറന്നു

10155611_554268848022314_256336172713069860_nയുവനടന്‍മാരില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ചയാണ് ആസിഫിന്റെ ഭാര്യ സമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് അച്ഛനായ വിവരം അറിയിച്ചത്.

‘ഇത്രയും കാലം എന്റെ സുഖത്തിലും ദുഃഖത്തിലും പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നിരിക്കുന്നു.’ ആസിഫ് തന്റെ ഫേസ്ബുക്ക് വാളില്‍ ഇങ്ങനെ കുറിച്ചു.