ഭാര്യയെ പര്‍ദ്ദയണിയിക്കാത്തതിന്‌ നടന്‍ ആസിഫലിക്ക്‌ തെറിയഭിഷേകം

asif aliഭാര്യയെ പര്‍ദ്ദയണിയിച്ചില്ലെന്ന്‌ പറഞ്ഞ്‌ നടന്‍ ആസിഫലിക്ക്‌ നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. ആസിഫലി ഭാര്യ സമയ്‌ക്കും മകന്‍ ആദമിനുമൊപ്പം ഗൃഹലക്ഷ്‌മി മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ ഫേസ്‌ബുക്കില്‍ പോസിറ്റതോടെയാണ്‌ നടനു നേരെ ആക്രമം.

റമളാന്‍ മാസത്തില്‍ ഭാര്യയെ പര്‍ദ്ദയണിക്കാതെ ഫോട്ടോ ഇട്ടെന്നാരോപിച്ച്‌ ഒട്ടേറെ പോസ്‌റ്റുകളാണ്‌ പ്രചരിക്കുന്നത്‌. അതെസമയം ഇതിനെ എതിര്‍ത്തുകൊണ്ടുള്ള നിരവധി ട്രോളുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.

നേരത്തെ തട്ടമിടാതെ ഫേസ്‌ബുക്കില്‍ ഫോട്ടോ പോസ്‌റ്റിട്ട നസ്രിയക്കും അന്‍സിബയ്‌ക്കും മതമൗലിക വാദികളുടെ ഇത്തരത്തിലുള്ള ആക്രമണത്തെ നേരിടേണ്ടി വന്നിരുന്നു.

ഗൃഹലക്ഷ്‌മിയുടെ ജൂലൈ ലക്കത്തിലെ റംസാന്‍ സ്‌പെഷ്യലിനുവേണ്ടിയാണ്‌ ആസിഫും കുടുംബവും ഫോട്ടോ ഷൂട്ട്‌ നടത്തിയത്‌.