ദിലീപ് സുഹൃത്ത്;സാമ്പത്തിക ഇടപാടുകളില്ല;അന്‍വര്‍ സാദത്ത് എംഎല്‍എ

ആലുവ: ദിലീപ് തന്റെ സുഹൃത്താണെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള പണമിടപാടുമില്ലെന്നും അദേഹം പറഞ്ഞു. പലതവണ ദിലീപിനെ വിളിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞപ്പോള്‍ അദേഹത്തോട് കാര്യം തിരക്കിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും അവരുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും എംഎല്‍എ വ്യക്തമാക്കി.

കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും അദേഹം പറഞ്ഞു.